മനാമ: ബഹ്റൈനിലെ ആതുരസേവന രംഗത്തെ നിറസാന്നിധ്യമായ ആസ്റ്റർ ക്ലിനിക് റമദാനെ വരവേൽക്കാനൊരുങ്ങി പ്രത്യേക പരിശോധനാ പാക്കേജുകൾ പ്രഖ്യാപിച്ചു. ഫുൾ ബോഡി ചെക്കപ്പിനാവശ്യമായ വിവിധ പരിശോധനകളാണ് പ്രത്യേക ഇളവുകളോടെ പാക്കേജുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രമേഹം, കൊളസ്ട്രോൾ, കരൾ, വൃക്ക, തൈറോയ്ഡ്, വിറ്റാമിന് ഡി തുടങ്ങി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതായ എല്ലാ പ്രധാന രക്തപരിശോധനകളും ഡെൻ്റൽ പരിശോധനകളും പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടെ പാക്കേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 7 ദിനാറിൻ്റെ സ്റ്റാൻ്റേഡ് പാക്കേജും ഡെൻ്റൽ പരിശോധന കൂടി ഉൾപ്പെടുന്ന 10 ദിനാറിൻ്റെ അഡ്വാൻസ്ഡ് പാക്കേജുമാമാണ് ബഹ്റൈനിലെ രണ്ട് ആസ്റ്റർ ക്ലിനിക്കുകളിലുമായി ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 17711811 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓർത്തോ, ഗൈനക്കോളജി, ഡെന്റൽ, ജനറൽ മെഡിസിൻ, വിഭാഗങ്ങളും അൾട്രാസൗണ്ട് ലാബ്, X റേ, ഫാർമസി വിഭാഗങ്ങളും ആസ്റ്റർ ന്റെ ഇരു ക്ലനിക്കുകളിലും ലഭ്യമാണ്. പ്രാരംഭഘട്ടം മുതൽ ബഹ്‌റൈൻ സമൂഹം നൽകി വരുന്ന പിന്തുണയും സഹകരണവും നന്ദിയോടെ സ്മരിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.