ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി കൈകോർത്ത്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ചാർട്ടേഡ്​ ബാ​ങ്ക്; ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉപഭോക്താക്കൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ

lulu std chartered

മനാമ: ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മൂ​ല്യ​വ​ത്താ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ചാ​ർ​ട്ടേ​ഡ്​ ബാ​ങ്ക്,​ പ്ര​മു​ഖ ബ​ഹു​രാ​ഷ്​​ട്ര റീ​ടെ​യ്​​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്കും പ്രാ​ദേ​ശി​ക റീ​ടെ​യ്​​ൽ സ​മൂ​ഹ​വു​മാ​യു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്കു​ന്നതിന്റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​പ​ങ്കാ​ളി​ത്തം. ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ പൂ​ജ്യം ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ൻ​സ്​​റ്റാ​ൾ​മെൻറ്​ വ്യ​വ​സ്​​ഥ​യി​ൽ വാ​ങ്ങാ​ൻ ക​ഴി​യും.

സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ചാ​ർ​ട്ടേ​ഡ്​ ബാ​ങ്ക്​ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ങ്ങു​ന്ന 100 ദി​നാ​റി​ന്​ മു​ക​ളി​ൽ വി​ല​യു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ മൂ​ന്ന്​ മു​ത​ൽ ആ​റ്​ വ​രെ ത​വ​ണ​യി​ൽ പ​ണ​മ​ട​ച്ചാ​ൽ മ​തി. മ​റ്റ്​ അ​ധി​ക ഫീ​സു​ക​ൾ ഈ​ടാ​ക്കു​ന്ന​ത​ല്ല. ഇ​തി​ന്​ പു​റ​മേ, വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കാ​ഷ്​ ബാ​ക്ക്, റാ​ഫി​ൾ, ലു​ലു ഇ ​കൊ​മേ​ഴ്​​സ്​ വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ പ്ര​ത്യേ​ക ഡി​സ്​​കൗ​ണ്ട്​ തു​ട​ങ്ങി​യ ഓഫ​റു​ക​ളും ല​ഭി​ക്കും. ബ​ഹ്​​റൈ​നി​ലെ ലു​ലു​വിൻറെ എ​ല്ലാ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്നും ഓ​ഫ​ർ പ്ര​കാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാം.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തോ​ടെ ഷോ​പ്പി​ങ്​ ന​ട​ത്താ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​തി​ന്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ചാ​ർ​ട്ടേഡ്​ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ലു​ലു ഗ്രൂ​പ്​​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ റീ​ടെ​യ്​​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ര​ണ്ടു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ചാ​ർ​ട്ടേ​ഡ്​ ബാ​ങ്ക്​ ബ​ഹ്​​റൈ​ൻ ആ​ൻ​ഡ്​ മി​ഡി​ലീ​സ്​​റ്റ്​ ക​ൺ​സ്യൂ​മ​ർ, പ്രൈ​വ​റ്റ്​ ആ​ൻ​ഡ്​​ ബി​സി​ന​സ്​ ബാ​ങ്കി​ങ്​ മേ​ധാ​വി കു​നാ​ൽ വ​ർ​മ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!