മനാമ: വിശുദ്ധ റമളാനിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) സംഘടിപ്പിച്ച് വരുന്ന ഖുർആൻ പാരായണ മത്സരമായ ‘തർതീൽ ‘ ഈ വർഷം വെർച്യുൽ സംവിധാനത്തിലൂടെ സംഘടിപ്പിക്കുന്നു. കിഡ്സ്, ജൂനിയർ സെക്കണ്ടറി, സീനിയർ വിഭാഗങ്ങളിലായിട്ടാണ് മത്സരം. പാരായണത്തിന് പുറമെ ഹിഫ്ള്, ഖുർആൻ ക്വിസ്, ഖുർആൻ പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലും മത്സരമുണ്ട്.
യൂനിറ്റ്, സെക്ടർ, സെൻട്രൽ, നാഷനൽ, ഗൾഫ് തുടങ്ങിയ ആർ എസ് സി യുടെ വിവിധ ഘടകങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഏവർക്കും അവസരമുണ്ട്. ഓരോ ഘടകങ്ങളിൽ നിന്നും വിജയിക്കുന്നവർക്കാണ് ഉയർന്ന ഘടകങ്ങളിൽ മത്സരിക്കാൻ അവസരമുണ്ടാകുക. മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്ന മേൽ പറഞ്ഞ വിഭാഗങ്ങളിലുള്ളവർക്കാണ് മത്സരാവസരം. വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങളും സാക്ഷ്യ പത്രവും വിതരണം ചെയ്യുന്നതായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35982293, 32135951, 38891805 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മാർച്ച് 27ന് മുമ്പ് രജിസ്റ്റർ പൂർത്തിയാക്കണം. ബഹ്‌റൈൻ തലത്തിൽ ഏറ്റവും മികവ് പുലർത്തുന്ന മത്‌സരാർത്ഥികൾക്ക് മെയ് 7ന് ഗൾഫ് അടിസ്ഥാനത്തിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. തർതീൽ കാലയളവിൽ മത്സരങ്ങൾക്ക് പുറമെ ഖുർആൻ വീഡിയോ, ബൈറ്റ്സ് & ക്യൂ-ലോഗ്സ്, ഖുർആൻ സംവാദം,സെമിനാർ തുടങ്ങിയ പദ്ധതികളും വിവിധ ഘടകങ്ങളിൽ നടക്കും. ഇതു സംബന്ധമായി ചെയർമാൻ അബ്ദുല്ല രണ്ടത്താണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വക്കറ്റ് ഷബീർ അലി, ഫൈസൽ കൊല്ലം, ഫൈസൽ അലനല്ലൂർ, ജഹ്ഫർ പട്ടാമ്പി, ഹബീബ് ഹരിപ്പാട്, ഷഹീൻ അഴിയൂർ, റഷീദ് തെന്നല, അഷ്‌റഫ് മങ്കര തുടങ്ങിയവർ സംബന്ധിച്ചു.