മനാമ: ബഹ്‌റൈനിലെ പ്രവാസികളായ ചാവക്കാട്ടുകാരെയും, പരിസര പ്രദേശത്തുള്ളവരെയും ഉള്‍പ്പെടുത്തി കൊണ്ട് ‘നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദക്കൂട്ട്’ എന്ന കൂട്ടായ്മയുടെ ബഹ്‌റൈൻ ഘടകം നിലവിൽ വന്നു. ഞായറാഴ്ച വൈകിട്ട് ബഹ്റൈൻ കേരള സമാജത്തിലെ എം. എം. രാമചന്ദ്രന്‍ ഹാളില്‍ വെച്ച് ചേര്‍ന്ന യോഗം പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് വേണ്ടി ഒരു നിമിഷം മൗനമായി പ്രാർത്ഥിച്ചു കൊണ്ട് ആരംഭിച്ചു. പങ്കെടുത്തവരുടെ ഉത്സാഹത്തിലും സന്തോഷത്തിലും യോഗം അക്ഷരാര്‍ത്ഥത്തില്‍ ഒരു ചാവാക്കാടായി മാറി. ഗൃഹതുരമായ ഓര്‍മ്മകള്‍ പംകുവെച്ച് ചാവക്കാട്ടുകാര്‍ അവരുടെ സ്നേഹവും, സന്തോഷവും പരസ്പരം കൈമാറി പാരിപാടിക്ക് മാറ്റ് കൂട്ടി.
നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദക്കൂട്ട് എന്ന വേദി കക്ഷി രാഷ്ട്രീയത്തിന്നതീതമായി, ജാതിമത ഭേദമന്യേ ചാവക്കാടിന്‍റെ സമഗ്ര വികസനത്തിന്നും, ജീവകാരുണ്യ പ്രവത്തനങ്ങള്‍ക്കും, സാമൂഹീക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി 2017 ഓക്ടോബറില്‍ ദുബായില്‍ വെച്ച് രൂപം കൊടുക്കുകയും, ചാവക്കാട്ടുകാര്‍ ജീവിക്കുന്ന ലോകത്തിന്‍റെ വിവധ രാജ്യങ്ങളില്‍ അതിന്‍റെ ഓരോ ചാപ്റ്ററിന്നും രൂപം കൊടുക്കുന്നതിന്‍റെ ഭാഗമായാണ്, ചാവക്കാട്ടുകാരെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് ബഹ്റൈനിൽ ആദ്യമായ് ഇത്തരം ഒരു പൊതുവേദി നിലവില്‍ വരുന്നത്.
യോഗത്തില്‍ മനോഹര്‍ പാവറട്ടി ആദ്യ അംഗത്വ ഫോം ഹംസ ചാവാക്കാടിനും, ഗണേഷ്, ബാലു,സലിം എന്നിവര്‍ക്ക് നല്‍കി കൊണ്ട് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. അടുത്ത രണ്ടു മാസ കാലയളവില്‍ മെംബര്‍ഷിപ്പ് കാംപയിന്‍ സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റിക്ക് രൂപം കൊടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
യോഗത്തില്‍, ഷുഹെെബ് തിരുവത്ര (പ്രസിഡന്‍റ്), യൂസഫ് അലി (ജനറല്‍ സെക്രട്ടറി), ഷിബു ഗുരുവായൂര്‍ (വെെസ് പ്രസിഡന്‍റ്), സുഹെെല്‍ (ജോയന്‍റ് സെക്രട്ടറി), ഹംസ ചാവക്കാട്, വെെശാഖ്, റംഷാദ് എന്നിവരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
യൂസഫ് അലി ചാവക്കാട് സ്വാഗതം പറഞ്ഞു കൊണ്ട് ‘നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദക്കൂട്ട്’ പരിചയപ്പെടുത്തി. യോഗത്തില്‍ ഷുഹെെബ് തിരുവത്ര അദ്ധ്യക്ഷത വഹിച്ചു,സുഹെെല്‍ നന്ദി പ്രകാശിപ്പിച്ചു.