സേവനങ്ങൾക്ക് ഇ-പ്ലാറ്റ്‌ഫോമുകൾ  ഉപയോഗിക്കാൻ എൻ‌പി‌ആർ‌എ നിർദ്ദേശം

മനാമ: അപേക്ഷകളുടെ കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ  ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്നും അപ്പോയ്ൻ്റ് മെൻ്റ് ലഭിക്കുന്നതിലെ  കാലതാമസം ഒഴിവാക്കണമെന്നും നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫ്ഫയേഴ്സ് (എൻ‌പി‌ആർ‌എ) പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

സേവന കേന്ദ്രങ്ങൾ വഴി സമർപ്പിച്ച അപേക്ഷകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനാലാണ് ഈ നിർദ്ദേശം വെച്ചത്. അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് റെസിഡൻസി പെർമിറ്റ് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എൻ‌പി‌ആർ‌എ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു, അതേസമയം രാജ്യം വിടുന്ന സമയത്ത് പാസ്‌പോർട്ടുകളിൽ എൻ‌പി‌ആർ‌എ ജീവനക്കാർ പെർമിറ്റ് സ്റ്റിക്കർ പതിപ്പിക്കും.

 

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും കമ്മ്യൂണിക്കേഷൻ സെന്ററിൽ 17 39 9 7 64 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.