മാതൃദിനത്തിൽ അമ്മയായവരെ ആദരിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ്

മനാമ: ലോക മാതൃദിനമായ മാർച്ച് 21ന് പുതുതായി അമ്മയായവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് പ്രസവ വാർഡിൽ ആദരിച്ചു. കുടുംബങ്ങളെയും സമൂഹത്തെയും സേവിക്കുന്നതിലെ അവരുടെ സമർപ്പണത്തെ അംഗീകരിച്ച് എസ്എംസി മെഡിക്കൽ സംഘം അവർക്ക് പൂച്ചെണ്ടുകളും അഭിനന്ദനങ്ങളും സമ്മാനിച്ചു.

വാർഡിലെ എല്ലാവര്ക്കും ആരോഗ്യവും സൗഖ്യവും നേർന്നുകൊണ്ട്, സർക്കാർ ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി പുതിയ അമ്മമാരെ അഭിനന്ദിച്ചു.

ഉന്നതവും ലോക നിലവാരത്തിലുള്ളതുമായ മെഡിക്കൽ, സർജിക്കൽ സേവനങ്ങൾ നൽകുന്നതിൽ ബഹ്‌റൈനിലെ ഏറ്റവും വലിയ പബ്ലിക് ഹോസ്പിറ്റൽ ഒരു ശ്രമവും പാഴാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.