തി​ര​ക്ക്​ കു​റ​ക്കാ​ൻ വ​ഴി​യൊ​രു​ക്കി കിങ്​ ഫഹദ്​ കോസ്​വേയിൽ ട്രക്ക്​ മാ​നേ​ജ്​​മെ​ൻ​റ്​ സംവിധാനം വരുന്നു

മനാമ: കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​യി​ൽ ട്ര​ക്ക്​ മാ​നേ​ജ്​​മെ​ൻ​റ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന്​ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ പ​ബ്ലി​ക്​ കോ​ർ​പ​റേ​ഷ​നും സൗ​ദി ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്പ​നി​യാ​യ ത​ദാ​ബു​ലും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചു. ‘ഫ​സാ​ഹ്​’ പ്ലാ​റ്റ്​​ഫോ​മി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്​​ത്​ ട്ര​ക്ക്​ നീ​ക്കം സു​ഗ​മ​മാ​ക്കാ​ൻ ഇ​റ​ക്കുമ​തി, ക​യ​റ്റു​മ​തി വ്യാ​പാ​രി​ക​ൾ​ക്ക്​ സാ​ധി​ക്കും. പ്ര​വ​ർ​ത്ത​ന​കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ച്​ ട്ര​ക്കു​ക​ളു​ടെ തി​ര​ക്ക്​ കു​റ​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. സൗ​ദി ഭാ​ഗ​ത്ത്​ 2020 ജ​നു​വ​രി​യി​ൽ ത​ന്നെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു.

മി​ക​ച്ച ഫ​ല​മാ​ണ്​ ഇ​തു​വ​ഴി ഉ​ണ്ടാ​യ​തെ​ന്ന്​ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ സി.​ഇ.​ഒ ഇ​മാ​ദ്​ ഇ​ബ്രാ​ഹിം അ​ൽ മു​ഹൈ​സി​ൻ പ​റ​ഞ്ഞു. ട്ര​ക്ക്​ നീ​ക്കം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ചു. ബ​ഹ്​​റൈ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.പാ​ല​ത്തി​ൽ ട്ര​ക്കു​ക​ൾ കാ​ത്തു​കി​ട​ക്കു​ന്ന സ​മ​യം നാ​ലു​ മ​ണി​ക്കൂ​റി​ൽ​നി​ന്ന്​ 20 മി​നി​റ്റാ​യി കു​റ​ക്കാ​ൻ പ​ദ്ധ​തി​യി​ലു​ടെ സാ​ധി​ച്ച​താ​യി ത​ദാ​ബു​ൽ സി.​ഇ.​ഒ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ ഷം​സി പ​റ​ഞ്ഞു.