ഫോ​ർ​മു​ല വ​ൺ ബ​ഹ്​​​റൈ​ൻ ഗ്രാ​ൻ​ഡ്​​പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആവേശ്വോജ്ജ്വല തു​ട​ക്കം; പ്രാക്ടീസിംഗ് മത്സരങ്ങളിൽ ഒന്നാമനായി ‘റെഡ്ബുൾ’ താരം ‘മാക്സ് വെഴ്സ്റ്റാപ്പൻ’

മനാമ: ഈ വർഷത്തെ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻ്റ് പ്രീ മത്സരങ്ങൾക്ക് ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ കൊടിയേറി. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ 2.30 മു​ത​ൽ 3.30 വ​രെ നടന്ന ആ​ദ്യ പ്രാ​ക്​​ടി​സ്​ മത്സരത്തിലും(ഒരു മിനിറ്റ് 31.314 സെക്കൻറ്) വൈ​കീ​ട്ട്​ ആ​റു​ മു​ത​ൽ ഏ​ഴു വ​രെ​ നടന്ന ര​ണ്ടാം പ്രാ​ക്​​ടി​സ്​ മ​ത്സ​രത്തിലും (ഒരു മിനിറ്റ് 30.847 സെക്കൻ്റ്) റെഡ്ബുൾ താരം മാക്സ് വെർസ്റ്റാപ്പെൻ ഒന്നാമതായി ഫിനിഷ് ചെയ്തു. ആദ്യ മത്സരത്തിൽ 0.298 സെക്കൻ്റുകളുടെ വ്യത്യാസത്തിൽ മെഴ്സിഡസിൻ്റെ വാൾട്ടേരി ബൊട്ടാസ് രണ്ടാമതായും തുടർന്ന് ലാൻ്റോ നോരിസ് (മക്ലാരൻ), ലൂയിസ് ഹാമിൽട്ടൽ (മെഴ്സിഡസ്), ചാൾസ് ലെ ക്ലാർക് (ഫെരാരി), സെർജിയോ പെരേസ് (റെഡ്ബുൾ)…. എന്നിവരും ഫിനിഷ് ചെയ്തു.

രണ്ടാം പ്രാക്ടീസ് മത്സരത്തിൽ 0.095 സെക്കൻ്റുകളുടെ വ്യത്യാസത്തിലാണ് മക്ലാരൻ്റെ ലാൻ്റോ നോരിസ് വെഴ്സ്റ്റാപ്പന് തൊട്ടു പിന്നിലായി ഫിനിഷ് ചെയ്തത്.

നാളെ, മാർച്ച് 27ന്​ ​ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നു​ മു​ത​ൽ നാ​ലു​ വ​രെ​ മൂ​ന്നാം പ്രാ​ക്​​ടി​സ് ന​ട​ക്കും. വൈ​കീ​ട്ട്​ ആ​റു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ്​ യോ​ഗ്യ​ത​ മ​ത്സ​രം. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു​ മു​ത​ൽ എ​ട്ടു​ വ​രെ​യാ​ണ്​ ഫൈ​ന​ൽ റേ​സ്​ ന​ട​ക്കു​ക.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ രണ്ടു​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​യി​രു​ന്നു. മാ​ർ​ച്ചി​ൽ ന​ട​ക്കാ​നിരു​ന്ന മ​ത്സ​രം കോ​വി​ഡ്​ കാ​ര​ണം നീ​ട്ടി​വെ​ച്ചതിനെ തുടർന്നായിരുന്നു ഇത്. തു​ട​ർ​ന്ന്​ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​ ബഹ്‌റൈൻ ഗ്രാൻഡ് പ്രി, സാഖിർ ഗ്രാൻഡ് പ്രി എന്നിങ്ങനെ രണ്ടു മത്സരങ്ങൾ നടന്നത്.


ബഹ്​റൈൻ ഗ്രാൻഡ്​ പ്രീ മത്സരത്തിൽ മെഴ്​സിഡസിൻ്റെ ലൂയിസ്​ ഹാമിൽട്ടനായിരുന്നു ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. സീസണിലെ തുടർച്ചയായ 11ാം ജയത്തോടെയാണ് ഹാമിൽട്ടൺ​ ലോക ചാമ്പ്യ​ൻ കിരീടം നിലനിർത്തിയത്. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസംബറിൽ നടന്ന സാഖിർ ഗ്രാൻഡ് പ്രി യിൽ ഹാമിൽട്ടന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ടാമത്തെ അന്താരാഷ്ട്ര ഫോർമുല വൺ ഗ്രാൻഡ്​ പ്രീ ഫൈനൽ മത്സരത്തിൽ മെക്സിക്കൻ താരം സെർജിയോ പെരേസ് ആയിരുന്നു കിരീടം ചൂടിയത്.


കണക്കുകൾ തീർക്കാനും പുതു ചരിത്രം രചിക്കാനും ആരൊക്കെയാകും ഈ സീസണിലെ താരങ്ങൾ എന്നറിയാനുള്ള ആകാംഷയിലാണ് ഫോർമുല വൺ റേസ് പ്രേമികൾ.  ഈ ​സീ​സ​ണി​ലെ 23 റേ​സു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ്​ ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 16 മു​ത​ൽ 18 വ​രെ ഇ​റ്റ​ലി​യി​ലാ​ണ്​ ര​ണ്ടാം റൗ​ണ്ട്​ ന​ട​ക്കു​ക. ഇ​താ​ദ്യ​മാ​യി സൗ​ദി അ​റേ​ബ്യ​യും ഇ​ത്ത​വ​ണ ഗ്രാ​ൻ​ഡ്പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​കു​ന്നു​ണ്ട്. ഡി​സം​ബ​ർ മൂ​ന്ന്​-​അ​ഞ്ച്​ വ​രെ​യാ​ണ്​ സൗ​ദി ഗ്രാ​ൻ​ഡ്പ്രീ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.