ക്ലാസ് മുറികളിൽ ഹരിത വിപ്ലവം

ബഹ്‌റൈനിലെ ക്ലാസ് മുറികളിലും ലക്ചർ ഹാളുകളിലും ഓൺ‌ലൈനിലും ഹരിത വിദ്യാഭ്യാസ വിപ്ലവം നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് അൽ നുയിമി വെളിപ്പെടുത്തി.

കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടുന്നതിന് മന്ത്രാലയം ഇതിനകം തന്നെ സ്കോളർഷിപ്പ് അനുവദിച്ചുതുടങ്ങിയതായി അംഗം ഡോ. മുഹമ്മദ് അൽ ഖൊസായിയുടെ ചോദ്യത്തിന് മന്ത്രി ഷൂറ കൗൺസിലിൽ രേഖാമൂലം മറുപടി നൽകി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കാർഷിക ആശയങ്ങളും പഠനങ്ങളും നടപ്പിലാക്കുന്നതിനെ  മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. 

സെക്കൻഡറി ബിരുദധാരികൾക്കുള്ള സ്കോളർഷിപ്പ് തീരുമാനിച്ചത്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലേയും, തംകീൻ, മറ്റു സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തിൽ കാർഷിക മന്ത്രാലയത്തിലെ ആഭ്യന്തര കമ്മറ്റികളാണെന്നും അൽ നുയിമി പറഞ്ഞു.