മനാമ: ലാൽ കെയേഴ്സ് ബഹ്റൈൻ നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട തൊഴിലാളികൾക്ക് അംഗങ്ങളില്‍നിന്നും ശേഖരിച്ച വസ്ത്രങ്ങൾ വിതരണംചെയ്തു. മത്സ്യബന്ധന തൊഴിലാളികൾക്കും തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്കുമാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്.
രഞ്ജിത്ത്, ലാൽ കെയേഴ്സ് സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ ജസ്റ്റിൻ ഡേവിസ്, ജോ. സെക്രട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള മാസങ്ങളിലും ഇവർക്കുള്ള സഹായ പ്രവർത്തനങ്ങൾ തുടരുമെന്ന് ലാൽ കെയേഴ്സ് പ്രസിഡൻറ് ഫൈസൽ എഫ്.എം, കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.