ഖുർആൻ വിജ്ഞാനപരീക്ഷ: വിജയികൾക്ക് സമ്മാനദാനം നടത്തി

മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരളവിഭാഗം നടത്തിയ വിജ്ഞാനപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. സിഞ്ചിലെ ഫ്രൻറ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ ദാറുൽ ഈമാൻ കേരളവിഭാഗം രക്ഷാധികാരി ജമാൽ നദ് വി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സോന സക്കരിയ, സുബൈദ മുഹമ്മദലി, നജ്‌മ സാദിഖ് എന്നിവർക്ക് സമ്മാനങ്ങൾ കൈമാറി. ജന. സെക്രട്ടറി എം. എം സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സഈദ് റമദാൻ നദ്‌വി അനുമോദന പ്രഭാഷണം നടത്തി.
വിജ്ഞാനപരീക്ഷയിൽ 16 പേർ എ പ്ലസും 29 പേർ ഡിസ്റ്റിംഗ്ഷനും 12 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. ഈ വർഷവും വിശുദ്ധ ഖുർആനിലെ സൂറത് മുഹമ്മദ് ആസ്പദമാക്കി ഗൂഗ്ൾ ഫോം വഴി റമദാനിൽ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ഇ.കെ സലീം അറിയിച്ചു.