bahrainvartha-official-logo
Search
Close this search box.

എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും: കേന്ദ്രമന്ത്രി

AIR-INDIA

ന്യൂഡൽഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുമ്പിലുള്ള ചോദ്യം പകരം ഓഹരി വിറ്റഴിക്കുക അല്ലെങ്കില്‍ അടച്ചു പൂട്ടുക എന്നതാണ് മുമ്പിലുളള പോംവഴി. എയര്‍ ഇന്ത്യ എന്നത് ഏററവും വലിയ പൊതുമേഖല ആസ്തിയാണെങ്കിലും 60,000 കോടി രൂപയിലധികമാണ് കമ്പനിയുടെ കടം, ” ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും വരും ദിവസങ്ങളില്‍ ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!