ബഹ്‌റൈൻ കെ എം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ കെ എം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ബഹ്‌റൈൻ ഈസാ ടൗണിലെ നൈസ് വില്ലയിൽ സംഘടിപ്പിച്ച സംഗമത്തിൽ റസാഖ് ആയഞ്ചേരിയുടെ അധ്യക്ഷതയിൽ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന നേതാക്കളായ എ പി ഫൈസൽ, ജില്ലാ നേതാക്കളായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്താഴം, അഷ്‌റഫ് തോടന്നൂർ, ഐ എൻ സി ജില്ലാ സെക്രട്ടറി ഷമീം നടുവണ്ണൂർ, യു ഡി എഫ് യൂത്ത് വിങ് സെക്രട്ടറി ജാസിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മണ്ഡലത്തിന് കീഴിലെ പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകന ചർച്ചയിൽ നസീർ വടയം, സാജിദ് അരൂർ ,മുസ്തഫ മയ്യന്നൂർ, ശഹ്റാസ്മണിയൂർ,
ആർ റ്റി ഫൈസൽ, അഷ്‌റഫ് റ്റി റ്റി, സക്കീർ മെടിയേരി എന്നിവർ സംബന്ധിച്ചു. സ്വജനപക്ഷപാതിത്വവും അഴിമതിയും അക്രമവും സ്വർണക്കള്ളക്കടത്ത് പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളും മാത്രം കൈമുതലുള്ള പിണറായി സർക്കാറിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തേണ്ട ആവശ്യകത നേതാക്കളുടെ പ്രഭാഷണത്തിൽ വരച്ചു കാട്ടി. കാസിം കോട്ടപ്പള്ളി സ്വാഗതവും നവാസ് ചെരണ്ടത്തൂർ നന്ദിയും പറഞ്ഞു