മനാമ: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഗവർണറേറ്റുകളിലെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെയും പോലീസ് ഡയറക്ടറേറ്റുകൾ ആവശ്യമായ നടപടികൾ സ്വീകരിച്ചു. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മൊത്തം 8,685 നടപടിക്രമങ്ങൾ സ്വീകരിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 63,842 കേസുകൾ രജിസ്റ്റർ ചെയ്തു, മാർച്ച് 25 വരെ 7,472 ബോധവത്കരണ കാമ്പെയ്‌നുകൾ നടത്തി.
അതേ കാലയളവിൽ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, സർക്കാർ കെട്ടിടങ്ങളുടെയും റോഡുകളുടെയും അണുനശീകരണ പ്രവർത്തനങ്ങൾ 2,24,494 എണ്ണത്തോളം നടത്തുകയും സ്വകാര്യ മേഖലയിലെ 1,173 പേർക്കും പൊതുമേഖലയിൽ 1,051 പേർക്കും പരിശീലനം നൽകുകയും ചെയ്തു.
മാർച്ചിൽ 6,061 സന്നദ്ധപ്രവർത്തകർ ആയിരത്തി അഞ്ഞൂറ്റി നാല്പത്തേഴോളം അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. പള്ളികൾ അണുവിമുക്തമാക്കാൻ 1,230 സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുകയും, ക്ലീനിംഗ് കമ്പനികളുടെ സഹകരണത്തോടെ 107 അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
കൊവിഡ് 19 ൻ്റെ തുടക്കം മുതൽ, ദേശീയ ആംബുലൻസ് സെന്റർ വൈറസ്സുമായി ബന്ധപ്പെട്ട 7,474 കേസ്സുകൾ പ്രത്യേക ടീം വഴി കൈകാര്യം ചെയ്തു, ഗതാഗത ഡയറക്ടറേറ്റ് 83,197 കേസ്സുകൾ കൈകാര്യം ചെയ്തു.