ബഹ്റൈനിൽ 2032 ഓടെ ജനസംഖ്യ 2.1 ദശലക്ഷമാവുമെന്ന് പഠനം

0001-18875494193_20210329_013748_0000

മനാമ: 2032 ആകുമ്പോഴേക്കും ബഹ്‌റൈൻ ജനസംഖ്യ 1.5 ദശലക്ഷത്തിലധികം വർദ്ധിച്ച് 2.1 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫൊമേഷൻ ആൻഡ് ഇ ഗവണ്മെൻ്റ് അതോറിറ്റിയുടെ ഈ പ്രവചനം, പ്രതിവർഷം 50000 ആളുകളുടെ ക്രമാനുഗതമായ വർദ്ധനവാണു് കാണിക്കുന്നത്.

സമന്വയ ഘടക രീതി അനുസരിച്ചു വന്ന ഈ കണക്കുകളുടെ അനുമാനപ്രകാരം ജനസംഖ്യാപരമായ മാറ്റങ്ങൾ, മരണനിരക്ക്, ഫെർട്ടിലിറ്റി, കുടിയേറ്റം എന്നിവ ഈ പ്രവചനകാലയളവിൽ സ്ഥിരമായി നിലനിൽക്കുന്നു.

മുമ്പത്തെ ജനസംഖ്യാ പ്രവചനങ്ങൾ പരിഷ്കരിക്കുന്നതിന് 2019 ജൂലൈയിലെ യഥാർത്ഥ ജനസംഖ്യയാണു് ഒരു തിരുത്തൽ ഘടകമായി ഉപയോഗിക്കുന്നത്. ബഹ്‌റൈൻ്റെ ഓപ്പൺ ഡാറ്റ പോർട്ടലിൽ പ്രസിദ്ധീകരിച്ച 2020 ലെ സെൻസസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് മൊത്തം ജനസംഖ്യ, – 712362 ബഹ്‌റൈനികളും, 7,89,273 പ്രവാസികളും ഉൾപ്പെടെ- 1. 5 ദശലക്ഷത്തിൽ കൂടുതലായിരുന്നുവെന്നാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!