ന്യൂഡൽഹി: 2020 ൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളും 1717 ഫേസ്ബുക്ക് അക്കൗണ്ടുകളെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയുടെ അഖണ്ഡതയെയും മതേതരത്വത്തെയും ബാധിക്കുന്ന അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഐടിആക്ട് 69 എ പ്രകാരമാണ് നടപടിയെടുത്തതെന്ന് കേന്ദ്ര ഐടി മന്ത്രി സഞ്ജയ് ദത്രെ പാര്‍ലമെന്റിനെ രേഖമൂലം അറിയിച്ചു. 2019 ല്‍ 1041 ട്വിറ്റര്‍ അക്കൗണ്ടുകളും 2049 ഫേസ്ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു.