മനാമ: സായിദ് ടൗണിലെ ഖലീഫ ബിൻ അഹമ്മദ് അൽ ധഹ്‌റാനി പള്ളിയുടെ ഉദ്ഘാടനം പ്രതിരോധ കാര്യമന്ത്രി ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ നുയിമി നിർവഹിച്ചു. ഖലീഫ ബിൻ അഹമ്മദ് അൽ ധഹ്‌റാനി, സുന്നി എൻഡോവ്‌മെൻറ് കൗൺസിൽ ചെയർമാൻ ഡോ. ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജ്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജാവ് ഹമാദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ആരാധനാലയങ്ങളെ സേവിക്കാനും പിന്തുണയ്ക്കാനുമുള്ള രാജ്യത്തിന്റെ താൽപ്പര്യത്തെ പ്രതിരോധ മന്ത്രി പ്രശംസിച്ചു.