bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കാര്‍ഡിയാക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു

0001-19065649766_20210330_180625_0000

മനാമ: വര്‍ദ്ധിച്ച് വരുന്ന ഹാര്‍ട്ട് അറ്റാക്കുകളും അതേ തുടര്‍ന്നുള്ള മരണങ്ങളുടെയും ആശങ്കകള്‍ അംഗങ്ങളില്‍ സൃഷ്ടിച്ച മാനസിക പിരിമുറുക്കം കുറക്കുന്നതിനും ഹൃദയാരോഗ്യ പരിശോധനക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പ്പിറ്റല്‍, അപ്പോളോ കാര്‍ഡിയാക് സെന്ററുമായി യോജിച്ച് കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് സംഘടിപ്പിക്കുന്നു.

വെള്ളി, ശനി ഒഴികെയുള്ള ഏപ്രില്‍ 1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6 മണി മുതല്‍ 8 മണി വരെയാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്യാമ്പ് ഹൃദയസംബന്ധമായ അസുഖം ഉള്ളവര്‍ക്കും, കോവിഡ് രോഗം വന്നവരും അതുമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും വേണ്ടി പരിമിതപ്പെടുത്തിയിരിക്കുന്നതാണ്. ക്യാമ്പിലേക്ക് രജിസ്‌ട്രേഷനായി അംഗങ്ങള്‍ ചുമതലപ്പെട്ടവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പേര് രജിസ്ട്രര്‍ ചെയ്യുന്നതിന് താഴെ കൊടുത്ത കോഡിനേഷന്‍ വിംഗുമായി ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക: അഖില്‍ രാജ് : 38 85 56 25, സവിനേഷ് : 35 05 99 26, ഫൈസല്‍ : 39 36 39 85. ഇമെയിലിലുടെയും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!