ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളിലുമാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ നടക്കുന്ന വോട്ടെടുപ്പിന്റെ ഭാഗമായി ഇരുസംസ്ഥാനങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണവും ഇന്ന് ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പാർട്ടികൾ ശക്തമാക്കും. പശ്ചിമ ബംഗാളിലും അസാമിലും
അമിത്ഷായും ജെ.പി നദ്ദയും മമതാ ബാനർജിയും ഇന്ന് വിവിധ റാലികളുടെയും റോഡ് ഷോകളുടെയും ഭാഗമാകും.