bahrainvartha-official-logo
Search
Close this search box.

റമദാന്‍ മാസത്തില്‍ ഉംറയ്ക്ക് അനുമതി ലഭിക്കാന്‍ കോവിഡ് വാക്‌സിനേഷൻ ആവശ്യമില്ല

hajj pil

ജിദ്ദ: ഈ വര്‍ഷം റമദാന്‍ മാസത്തില്‍ ഉംറ അനുമതി ലഭിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷൻ ആവശ്യമില്ലെന്ന് ഹജജ്, ഉംറ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സേവന കേന്ദ്രം അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് ട്വിറ്റര്‍ അക്കൗണ്ടിലുടെ മറുപടി നല്‍കുന്നതിനിടെ ഈ കാര്യം വ്യക്തമാക്കിയത്. റമദാന്‍ മാസത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുവാന്‍ പരിശോധനാ പര്യടനം ശക്തമാക്കുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. ഹജജ്, ഉംറയുമായി ബന്ധപ്പെട്ട സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരും ഏപ്രില്‍ 12 ന് റമദാന്‍ ആരംഭിക്കുന്നതിനു മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് സ്വന്തം ചെലവില്‍ എടുത്തിരിക്കണമെന്ന് കഴിഞ്ഞ ആഴ്ച മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള ആറ് പ്രദേശങ്ങളിലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് 11 പള്ളികള്‍ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!