മനാമ: നോവൽ കൊറോണ വൈറസിനെതിരെ പോരാടിയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഏറ്റടുത്തും പ്രവർത്തിച്ച മുൻനിര ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് ആരോഗ്യ മന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ്. രണ്ടായിരത്തി ഇരുപത്തി ഒന്ന് അന്താരാഷ്ട്ര ആരോഗ്യ-പരിപാലന തൊഴിലാളികളുടെ വർഷമായി ലോക ആരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചതിന് ശേഷമാണ് ആരോഗ്യ മന്ത്രി മുൻ നിര പ്രവർത്തകരെ ആദരിച്ചു കൊണ്ട് രംഗത്തെത്തിയത് . മുൻ നിര ആരോഗ്യ പ്രവര്ത്തകരെ ആദരിക്കുന്നതിനോട് ഒപ്പം ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെയ്ക്കാൻ എല്ലാ പിന്തുണയും നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ക്കും ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.കോവിഡ് ചികിത്സ സെൻറ്ററുകളിൽ ജോലി ചെയുന്ന ജീവനക്കാരെ സന്ദർശിക്കുകയും പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന സേവനങ്ങളും മന്ത്രി പരിശോധിച്ചു. കോവിഡ് ബാധിതർക്ക് ഹോം ക്വാറന്റീൻ സൗകര്യം ഒരുക്കുന്ന അൽ ഷമേൽ ആശുപത്രിയും മന്ത്രി സന്ദർശിച്ചു.