ബഹ്‌റൈൻ – സൗദി കോസ് വേയിൽ വാഹനാപകടം; രണ്ട് മരണം, രണ്ടുപേർ ഗുരുതരാവസ്ഥയിൽ

മനാമ: ബഹ്‌റൈനും സൗദിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയായ കിംഗ് ഫഹദ് കോസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു, രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഹറിനിൽ നിന്നും സൗദിയിലേക്ക് പോയ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിൻറെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരങ്ങൾ പുറത്തു വിട്ടത്. വേണ്ട നടപടികൾ കൈക്കൊണ്ടതായി മന്ത്രാലയം അറിയിച്ചു.

 

Image credit: GDN