മനാമ: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും മാനുഷിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കുന്ന ബഹ്‌റൈന്റെ പാരമ്പര്യത്തെ ഓർമിപ്പിച്ചു കൊണ്ട് നോർത്തേൺ ഗവർണർ അലി ബിൻ അൽ-ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ ൻറെ നേതൃത്വത്തിൽ ഫീന ഖൈർ പദ്ധതിയുടെ ഭാഗമായി റമദാൻ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. വിശുദ്ധ റമദാൻമാസത്തിലെ വരവേൽക്കുന്നതിന്റെ ഭാഗമായിരുന്നു ആദ്യ ഘട്ടം ആരംഭിച്ചത്. ദരിദ്രരായ കുടുംബങ്ങൾക്കും മഹാമാരിയുടെ പ്രയാസത്തിൽ വലയുന്നവർക്കും ചാരിറ്റി സൊസൈറ്റികൾ വഴി മുന്നൂറ് ഭക്ഷകിറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്‌തത്. വിശുദ്ധ റമദാൻ മാസത്തിന് മുമ്പായി ഇനിയും വിവിധ ചാരിറ്റി സൊസൈറ്റികളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള സ്നേഹവും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.