മനാമ: ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും ലഹരി പിടിച്ചെടുത്തു. 700 ഗ്രാം മാരിജ്വാന മയക്കുമരുന്നാണ് പാക്കറ്റുകളിൽ ആക്കിയിട്ടുള്ള മാസ്ക്കിനുള്ളിൽ നിന്നും കണ്ടത്തിയിരിക്കുന്നത്. വിമാനതാവളത്തിലെ k9 യൂണിറ്റ് ഉദ്യോഗസ്ഥരാണ് ലഹരി പിടികൂടിയത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കൂടുതൽ പരിശോധനകൾക്കായി പിടിച്ചെടുത്ത ലഹരി ആന്റി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.