bahrainvartha-official-logo
Search
Close this search box.

രോഗബാധ കൂടുന്നു; ജാഗ്രതാ നിർദേശങ്ങൾ ആവർത്തിച്ച് ആഭ്യന്തര മ​ന്ത്രാ​ല​യം, പരിശോധനകൾ ശക്തമാക്കും 

POLICE

മനാമ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം നിയന്ത്രിക്കുന്നതിനായി ജനങ്ങൾ കൂടുതൽ ജാഗ്രതാ പാലിക്കണം എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം .കോവിഡ് പ്രധിരോധത്തിനായുള്ള നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും റെസ്റോറന്റുകളിലും പരിശോധനകൾ ശക്തമാക്കുന്നുണ്ട്. മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് അധികൃതർ നിരന്തരം ഓര്മപ്പെടുത്തുന്നുണ്ട്.

സാമൂഹിക അകലം പാലിക്കാത്തവർക്ക്  എതിരെ പോലീസ് കർശന നടപടി എടുക്കും. ഇതിനോടകം തന്നെ സാമുഹിക അകലം പാലിക്കാത്ത 8786 പേർക്കെതിരെയും മാസ്ക്  ധരികാത്തതിന്  66,714 പേർക്ക് എതിരെയും പോലീസ്  കേസ് എടുത്തിട്ടുണ്ട്. കെട്ടിടകളും റോഡുകളും അണുവിമുക്‌തമാക്കുന്നതിനായി വോളന്റിയേഴ്സിന്  പരിശീലനവും സർക്കാർ നൽകുന്നുണ്ട്. പള്ളികൾ അണുവിമുക്തമാക്കാൻ 1230 സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകിയപ്പോൾ ക്ലീനിംഗ് കമ്പനികളുടെ സഹകരണത്തോടെ 107 അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!