മനാമ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്നവർക്കായി ടീൻ ഇന്ത്യ ബഹ്റൈൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത കൗൺസലർ അമൃത രവി കുട്ടികളുമായി സംവദിച്ചു. ഷദ ഷാജി അധ്യക്ഷത വഹിച്ചു.
നുസ്ഹ ഖമറുദ്ദീൻ സ്വാഗതവും റീഹ ഫാത്തിമ നന്ദിയും പറഞ്ഞു. സ്വവീൽ ഫയാസ് ഖിറാഅത്ത് നടത്തി. സൂം ആപ്പിലൂടെ നടന്ന പരിപാടിയിൽ ടീൻ ഇന്ത്യ ബഹ്റൈൻ കോഓഡിനേറ്റർ മുഹമ്മദ് ഷാജി, സമീറ നൗഷാദ്, ഷൈമില, ശബീഹ ഫൈസൽ എന്നിവർ നേതൃത്വം നൽകി.