യുഡിഎഫ് വിജയം ഉറപ്പെന്ന് ഐ വൈ സി സി ബഹ്റൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ

IMG-20210405-WA0271

മനാമ: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി വിരുദ്ധ സമീപനം സ്വീകരിച്ചു പിണറായി സർക്കാരിനെ ജനം തൂത്ത് ഏറിയുമെന്ന് ഐ വൈ സിസി ബഹ്റൈൻ. ധൂർത്തും അഴിമതിയുമായി കപടമായ അവകാശവാദങ്ങൾ ഉന്നയിച്ചു പീ ആർ വർക്കിലൂടെ വ്യാജ നിർമ്മിതികൾ സൃഷ്ടിച്ചു കേരള ജനതയുടെ കണ്ണിൽ പൊടിയിടാൻ കഴിയും എന്ന സർക്കാരിന്റെ ചിന്താഗതി ചിന്താശേഷിയുളള കേരള സമൂഹം തള്ളിക്കളയുമെന്നും പ്രവാസികളെ കോവിഡ് വാഹകർ ആക്കിയും ഒറ്റപ്പെടുത്തിയും പ്രവാസ ലോകത്ത് കോവിഡ് മൂലം മരണപെട്ട പ്രവാസി കുടുംബങ്ങളെ തിരിഞ്ഞ് പോലും നോക്കാതെ അവഗണിച്ച സര്ക്കാര് ആണിതെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കളെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ച് ഐ വൈ സി സി സംഘടിപ്പിച്ച കൺവൻഷൻ കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി യും കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി യും ആയ കുമാരി അരിത ബാബു മുഖ്യാതിഥി ആയിരുന്നു.

കോൺഗ്രസ് പ്രസ്ഥാനം സാധാരണക്കാർക്ക് എന്നും നൽകുന്ന പരിഗണനയുടെ ഫലമാണ് തന്നെ പോലുള്ളവർക്ക് സ്ഥാനാർത്ഥി ആകുവാൻ കഴിഞ്ഞത് എന്ന് അരിത ബാബു പറഞ്ഞു. പ്രസിഡൻറ് അനസ് റഹിമിന്റെ അധ്യക്ഷതയിൽ സൂമിൽ നടന്ന യോഗം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ പ്രസിഡൻറ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു. ഐ ഓ സി സെക്രട്ടറി ബഷീർ അമ്പാലായി, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, ബിജു മലയിൽ, അനിൽ യു കെ, ഫാസിൽ വട്ടോളി, റിച്ചി കളത്തൂഴെത്ത്, ധനേഷ് പിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും സന്തോഷ് സാനി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!