മനാമ: ബഹ്റൈനി സമൂഹത്തിനിടയിൽ കോവിഡ് വ്യാപനത്തിനുള്ള മുഖ്യകാരണം കൂടിച്ചേരലുകളാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. മാർച്ചിൽ റിപ്പോർട്ട് ചെയ്ത 91 ശതമാനം കേസുകളും വീടുകളിലെയും മറ്റും സംഗമങ്ങളിൽനിന്നുണ്ടായതാണ്. ജനുവരി ഒന്നുമുതലുള്ള കോവിഡ് കേസുകളിൽ 70 ശതമാനം സ്വദേശികൾക്കും 30 ശതമാനം പ്രവാസികൾക്കുമാണ്. വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും ഒരേ വീട്ടിലുള്ളവരെ മാത്രം പെങ്കടുപ്പിച്ച് ചടങ്ങുകൾ നടത്താനും അദ്ദേഹം ഒാർമിപ്പിച്ചു. വീട്ടിലെ പ്രായമായവർ, രോഗികൾ എന്നിവരുമായി ഇടപഴകുേമ്പാൾ മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നുമുതൽ 175 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരാൾ മാത്രമാണ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചത്. ഇൗ സ്ത്രീക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇൗ സഹാചര്യത്തിൽ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകണം. ലോകം നേരിടുന്ന അസാധാരണ സാഹചര്യത്തെ അസാധാരണ നടപടികളിലൂടെയാണ് നേരിടേണ്ടത്. പ്രായമായവർ, ഗർഭിണികൾ, മാറാരോഗികൾ, അമിതവണ്ണമുള്ളവർ എന്നിവർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.