മനാമ: കായിക പ്രേമികൾ ആവേശത്തോടെ സ്വീകരിച്ച Amateur Cup വീണ്ടും വരുന്നു. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാതങ്ങളുടെ പശ്ചാത്തലത്തിൽ, മാറ്റേണ്ട ജീവിത രീതികളെ കുറിച്ചും ബോധവൽക്കരണം നൽകാൻ, കാലികമായ ആരോഗ്യ പ്രശനം മുന്നിൽ നിർത്തി സാധാരണ പ്രവാസികളെ കായിക വിനോദത്തിലേക്ക് അടുപ്പിക്കുന്നതിനായി തുടങ്ങിയ അദ്‌ലിയ സ്പോർട്സ് വിങ് ഈ വർഷവും Amateur Cup സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രവാസി ജീവിതത്തിൽ വ്യായാമം ഒരു ഭാഗം ആക്കാൻ അതിന് ഏറ്റവും ആവേശകരമായ ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 7,8 ന് അൽ അഹ്‌ലി ക്ലബ്ബ്, സിൻജിൽ വെച്ചു നടത്തും.ടൂർണമെന്റിൽ ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ ഉള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് അദ്‌ലിയ സ്പോർട്സ് വിങ്‌സ് ചെയർമാൻ ഉബൈദ് പൂമംഗലം അറിയിച്ചു. ഈ ജനകീയ ടൂർണമെന്റ് സാക്ഷ്യം വഹിക്കാൻ എല്ലാ പ്രവാസി മലയാളികളും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.