മനാമ: അസുഖ ബാധിതനായി ബഹ്‌റൈൻ കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശി ഉദിക്കാവിളയിൽ പുത്തൻ വീട്ടിൽ സന്തോഷ് ശിവാനന്ദൻ(41) ആണ് മരിച്ചത്. അസുഖ ബാധിതനായ സന്തോഷിനെ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കിംഗ് ഹമദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരിയും അവതാരികയും ഇന്ത്യൻ സ്കൂൾ അദ്യാപികയുമായ മനീഷയാണ് ഭാര്യ. മകൻ ശിവദത്ത് സന്തോഷ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കിംഗ് ഹമദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.