ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലതിഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതല്‍ പുരോഗതിയിലേക്ക് നീങ്ങുന്നതായി ഇരുവരും വിലയിരുത്തി.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ബഹ്റൈന്‍ നല്കുന്ന കരുതലിനും സ്നേഹത്തിനും വെങ്കയ്യ നായിഡു നന്ദി പറഞ്ഞു. കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ചേര്‍ത്ത് പിടിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങളൊരുക്കാനും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെയും നിര്‍ദേശപ്രകാരമാണ് സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിനടക്കം എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കാനുള്ള തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു.