മനാമ: ഇന്ത്യ- ബഹ്റൈൻ ജോയിൻ കമ്മീഷന്റെ മൂന്നാമത്തെ യോഗം ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യോഗത്തിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു. അടിസ്ഥാന സൗകര്യവികസനം, ഊർജ്ജം, ആരോഗ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദ ബന്ധത്തെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡോക്ടർ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സംഘവും ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും ന്യൂഡൽഹിയിൽ എത്തിയിരുന്നു.