ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ലാ​ൽ​സ​ൺ മെ​മ്മോ​റി​യ​ൽ ഭ​വ​ന​ത്തി​ന്​ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

WhatsApp Image 2021-04-09 at 5.06.38 PM

മനാമ: അ​കാ​ല​ത്തി​ൽ മ​രി​ച്ച എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം ലാ​ൽ​സ​ണി​െൻറ പേ​രി​ൽ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടി​െൻറ ശി​ലാ​സ്ഥാ​പ​നം ഹൈ​ബി ഈ​ഡ​ൻ എം.​പി നി​ർ​വ​ഹി​ച്ചു. കാ​ലി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ച്ചി ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ മു​ൻ പ്ര​വാ​സി​ക്കാ​ണ്​ വീ​ട്​ നി​ർ​മി​ച്ച്​ ന​ൽ​കു​ന്ന​ത്.

മൂ​ന്ന് മാ​സം​കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഐ.​വൈ.​സി.​സി സ്ഥാ​പ​ക സെ​ക്ര​ട്ട​റി ബി​ജു മ​ല​യി​ൽ പ​റ​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ കോ​ഒാ​ഡി​നേ​റ്റ​ർ ദീ​പ​ക് ജോ​യ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി​റ്റോ ആ​ൻ​റ​ണി, ഐ.​വൈ.​സി.​സി മു​ൻ ഭാ​ര​വാ​ഹി ദി​ലീ​പ് ബാ​ല​കൃ​ഷ്​​ണ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ കെ.​ജി. ഡോ​ണോ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സാ​ജു മാ​മ്പി​ള്ളി, കെ.​ടി. സു​രേ​ഷ്, സി.​വി. നി​ജീ​ഷ്, പ്രീ​തി ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, അം​ബ്രോ​സ് കോ​ല​ഞ്ചേ​രി, വി​നു ചീ​രാ​ശേ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!