മനാമ: എല്ലാവിധ സാധന സാമഗ്രികളും ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളോടെ നൽകാൻ ഒരുങ്ങി ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ. 19 വിഭവങ്ങളോടെയുള്ള വിഷുസദ്യയാണ് ഇത്തവണത്തെ പ്രത്യേകത. പ്രഥമൻ, പായസം, വാഴക്ക ചിപ്സ് എന്നിവയും സദ്യയോടൊപ്പമുണ്ടാകും. 2.250 ദിനാറിന് എല്ലാ ലുലു ഹൈപ്പർമാർക്കറ്റിലും ഏപ്രിൽ 14നു രാവിലെ 11 മുതൽ ഉച്ച രണ്ടുവരെ സദ്യ ലഭ്യമാണ്. താൽപര്യമുള്ളവർ ഏപ്രിൽ 13നുള്ളിൽ അടുത്തുള്ള ലുലു കസ്റ്റമർ സർവിസിൽ ബുക്ക് ചെയ്യണം. ലുലുവിലെ പരിചയ സമ്പന്നരായ പാചക വിദഗ്ധരാണ് സദ്യ തയാറാക്കുന്നത്.
ഇതിനു പുറമേ, പച്ചക്കറികൾ, പഴങ്ങൾ, കേരളീയ വസ്ത്രങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. സാരികൾ, ചുരിദാർ കമീസ്, കുട്ടികളുടെ വസ്ത്രങ്ങൾ, പുരുഷന്മാരുടെ ഷർട്ടുകൾ, ധോത്തി എന്നിവ 50 ശതമാനം പേബാക്ക് ഓഫറിൽ വാങ്ങാം. 10 ദീനാറിന് സാധനങ്ങൾ വാങ്ങുമ്പോൾ അഞ്ച് ദീനാറിെൻറ ഫാഷൻ വൗച്ചർ ലഭിക്കും. ‘കൂടുതൽ വാങ്ങൂ, കൂടുതൽ നേടൂ’ പ്രമോഷനും തുടരുന്നുണ്ട്. ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന 25,000 പേർക്ക് 1,75,000 ദീനാർ മൂല്യമുള്ള ലുലു വൗച്ചറുകൾ ലഭിക്കുന്ന ഈ ഓഫർ ജൂലൈ ഏഴു വരെ തുടരും.