മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പ്പിറ്റലിലെ അപ്പോളോ കാർഡിയാക് സെൻ്ററുമായി ചേർന്ന് പതിനൊന്ന് ദിവസങ്ങളായി നടത്തിവന്ന ഹൃദയാരോഗ്യ പരിശോധനാ ക്യാമ്പ് വിജയകരമായി സമാപിച്ചതായി ഭാരവാഹികൾ അറിയിച്ചു. ദിവസം 20 പേരെ വീതം പരിശോധിച്ച് ആവശ്യമായവർക്ക് കൃത്യമായ തുടർ ചികിത്സാ നിർദേശങ്ങളും ആരോഗ്യപരിപാലനത്തിന് ജീവിത ശൈലിയിൽ വേണ്ട മാറ്റങ്ങളും നിർദേശിച്ചു.
ചിലവേറിയ ചികിത്സകൾക്ക് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് BSH ലെ പേഷ്യൻ്റ്സിന് വേണ്ടി പലിശരഹിത വായ്പാ സൗകര്യം ഏർപ്പെടുത്തിയതായി ആശുപത്രി വൃത്തങ്ങൾ സമാപന ചടങ്ങിൽ അറിയിച്ചു. ഡോക്ടർമാരായ അബ്ദുൾ അസീസ് ആസാദ്, പ്രശാന്ത് പ്രഭാകർ എന്നിവരും, നഴ്സുമാരായ മറിയാമ്മ മാത്യു, അന്നാമ്മാ ഡാനിയൽ, ധന്യ സോമശേഖരൻ, സോനാ ജിൻ, ടെക്നീഷ്യൻമാരായ സൂസൻ കാസ്ട്രോ, നയ്മീ ബീഗം, ഒഫീഷ്യൽസായ യതീഷ് കുമാർ, ലൂയീസ് സാൻ്റോസ് മെനാസെസ് എന്നിവർക്ക് ക്യാമ്പിലുടനീളം മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് സർട്ടിഫിക്കറ്റുകളും മെമെൻ്റോയും നൽകി. സമാപന ദിവസം ക്യാമ്പ് കോഡിനേറ്റർമാരായ അഖിൽ താമരശ്ശേരി, സവിനേഷ് എന്നിവരും, എക്സിക്യുട്ടീവ് മെമ്പർമാരായ ഗോപാലൻ.വി.സി, ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാൽ, സജീഷ് കുമാർ, അനിൽകുമാർ, പ്രജിത്ത് ചേവങ്ങാട് എന്നിവരും പങ്കെടുത്ത സമാപന ചടങ്ങിൽ കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ഹോസ്പിറ്റലിനും സ്റ്റാഫിനും, ക്യാമ്പിൽ പങ്കെടുത്ത മറ്റെല്ലാവർക്കും നന്ദി അറിയിച്ചു, ചടങ്ങ് ആക്റ്റിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി നിയന്ത്രിച്ചു.