bahrainvartha-official-logo
Search
Close this search box.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ തറാവീഹ് നമസ്കാരങ്ങൾക്ക് തുടക്കമായി

 

പരിശുദ്ധ റമദാനെ വരവേറ്റുകൊണ്ട് ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബഹ്റൈനിൽ തറാവീഹ് നമസ്കാരം എല്ലാ പള്ളികളിലും ഇശാ നമസ്കാരാനന്തരം തുടക്കം കുറിച്ചു. കോവിഡ് കാരണം കഴിഞ്ഞവർഷം പള്ളികളിൽ പ്രാർത്ഥന നടത്തിയിരുന്നില്ല. വീടുകളിൽ തന്നെയാണ് പ്രാർത്ഥനകളും  നമസ്കാരങ്ങളും നടന്നത്.  

രണ്ടു വാക്സിനേഷനും സ്വീകരിച്ച സ്വദേശികൾക്കും വിദേശികൾക്കും പള്ളികളിലെ പ്രാർത്ഥനയിൽ പങ്കെടുക്കാം. കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിച്ചവർക്കും പ്രാർത്ഥനയിൽ പങ്കെടുക്കാമെന്ന് അധികാരികൾ അറിയിച്ചു. പള്ളികളിൽ എത്തുന്നവർ വാക്സിനേഷൻ സ്വീകരിച്ചു എന്ന് ഉറപ്പാക്കാനായി ബിവയർ അപ്പു വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.  

ആരാധനയ്ക്കായി എത്തുന്നവർ സ്വന്തമായി പായ കൊണ്ടുവരേണ്ടതാണ്. മറ്റുള്ളവരിൽ നിന്നും സാമൂഹിക അകലം പാലിച്ചു വന്ന പ്രാർത്ഥന നടത്താൻ. തരാവീഹ് പ്രാർത്ഥനകൾ റമദാന് തലേദിവസം ആരംഭിച്ച് മാസത്തിന്റെ അവസാനം വരെയാണ് നീണ്ടുനിൽക്കുന്നത്.

സമാന രീതിയിലാവും വരുന്ന വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ബഹ്റൈനിലെ പള്ളികളിൽ ജുമാ നമസ്കാരം പുനരാരംഭിക്കുക. കോവിഡിനെ  തുടർന്ന് ഒരു വർഷത്തോളമായി രാജ്യത്ത് ജുമുഅ നിർത്തി വെച്ചിരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!