മനാമ: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി പ്ളഷർ റൈഡർസ് ബഹ്‌റൈൻ വനിതാ റൈഡർമാരെ ആദരിച്ചു. വനിതാ റൈഡേഴ്‌സ് ആയ രജനി വിജയ്,ഡോ.ബ്രിന്ദാ രാജേഷ്, ഖുര്തുലൈൻ സാഹിദ്,ആനി, ടിന്റു ബിനു എന്നിവരെയാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി ഷാൾ അണിയിച്ചു ആദരിച്ചത്.
പ്ളഷർ റൈഡർസ് അംഗങ്ങളായ അജിത്, ഉമേഷ്, അരുൺ, രഞ്ജിത്, പ്രസാദ് അനീഷ്, അനൂപ്,സാൽമൺ,നിതിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് കേക്ക് മുറിക്കലോടുകൂടി ആരംഭിക്കുകയും, 21 ാം നൂറ്റാണ്ടിൽ വനിതാ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വനിതാ റൈഡർമാരെ പ്രതിനിധീകരിച്ച് രഞ്ജിനി സംസാരിക്കുകയും ചെയ്തു.