മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ചാരിറ്റി വിഭാഗം ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് നോമ്പുതുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് എല്ലാ മാസവും ഒരു ദിവസം വീതം പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിൻറെ ഭാഗമായാണ് റമദാൻ കാലത്ത് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നതെന്ന് ചാരിറ്റി കൺവീനർ ശശി അക്കരാൽ പറഞ്ഞു.
പ്രസിഡൻറ് സുധീർ തിരുനിലത്ത്, ആക്ടിങ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി, ജോ. സെക്രട്ടറി ജിതേഷ് ടോപ്മോസ്റ്റ് എന്നിവർ നേതൃത്വം നൽകി. അർഹരായ ലേബർ ക്യാമ്പുകളിലുള്ളവർ ഭക്ഷണ കിറ്റുകൾ ലഭിക്കാൻ കോഴിക്കോട് ജില്ല പ്രവാസി ഫോറം ചാരിറ്റി വിങ്ങുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.