മനാമ: മുഹറഖ് മലയാളി സമാജം നടത്തിവരുന്ന ഭക്ഷണ വിതരണ പദ്ധതിയായഎരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തി ഈ വര്‍ഷത്തെ വിഷു ആഘോഷമായ പൊന്‍കണി 2021 സീസണ്‍ 3 അനുബന്ധിച്ച് കുറഞ്ഞ വേതനം വാങ്ങുന്ന അമ്പതോളം തൊഴിലാളികള്‍ക്ക് സൗജന്യ വിഷു സദ്യ വിതരണംചെയ്തു. അസ്രി തൊഴിലാളികളടക്കം മുഹറഖ് ഗവര്‍ണറേറ്റിലെ വിവിധ മേഖലകളില്‍ വിതരണം ചെയ്തു. എംഎംഎസ് പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്, മുന്‍ പ്രസിഡന്റ് അനസ് റഹിം, മറ്റു ഭാരവാഹികളായ മുജീബ് വെളിയങ്കോട്, നിസാര്‍ മാഹി, സജീവന്‍ വടകര, വിജിലേഷ്, ഹരികൃഷ്ണന്‍, വനിതാ വിങ് പ്രവര്‍ത്തകരും ഭാരവാഹികളും ആയ സുജ ആനന്ദ്, ദിവ്യ പ്രമോദ്, ഷംഷാദ് അബ്ദുള്‍ റഹ്മാന്‍, നാഫിയ അന്‍വര്‍, അജന്യ ബിജിലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
‘പൊന്‍കണി 2021’ ന്റെ ഭാഗമായി സര്‍ഗ്ഗവേദി കലാകാരന്മാരായ അനീഷ് കുമാര്‍, പ്രസീത മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക് പ്രോഗ്രാം സമാജം ഫേസ്ബുക്ക് പേജില്‍ അരങ്ങേറി. സിനിമാ നിര്‍മ്മാതാവും തിരക്കഥാകൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത്, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനും മലയാളി സമാജം രക്ഷാധികാരിയുമായ എബ്രഹാം ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.