മനാമ: 18 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാനുള്ള പാർലമെൻറിന്റെ കരട് നിയമം ശൂറ കൗൺസിൽ തള്ളി. റസ്റ്റാറൻറുകളിലും കാൻറീനുകളിലും എനർജി ഡ്രിങ്കുകൾ സൗജന്യമായി നൽകുന്നതും വിൽക്കുന്നതും ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങളും വിലക്കണം തുടഞ്ഞിയവയായിരുന്നു കരട് നിയമത്തിലെ വ്യവസ്ഥകൾ. ശൂറ സർവിസസ് കമ്മിറ്റി കരട് നിയമത്തിനെതിരായിരുന്നു .വോട്ടിങ്ങിലൂടെയാണ് തീരുമാനം എടുത്തിരിക്കുന്നത് .
2018ലെ പൊതുജനാരോഗ്യ നിയമത്തിൽ എനർജി ഡ്രിങ്കുകളുടെ കാര്യത്തിൽ വ്യവസ്ഥകൽ ഉണ്ടന്ന് ശൂറ സർവീസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. എനർജി ഡ്രിങ്കുകളിലെ കഫീൻ പോലെയുള്ള ചേരുവകൾ ചായ ,കാപ്പി തുടങ്ങിയ പാനീയങ്ങളിലും അടങ്ങിയിട്ടുള്ളതാണെന്നും അമിതമായി ഉപയോഗിച്ചാൽ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അതേ ഫലം തന്നെയാണ് ഇതിനും ഉണ്ടാക്കുന്നത് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
എനർജി ഡ്രിങ്കുകൾക്ക് മാത്രമായി നിയമം കൊണ്ടു വരുമ്പോൾ അപകടകാരികളായ മറ്റു ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും വേറെ നിയമം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.