മനാമ: കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് ക്യാപിറ്റൽ ഗവർണറേറ്റിലെ 4 റസ്റ്റോറന്റ്കൾ അടച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിന്റെയും , മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി കൊമേഴ്സ് ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിലാണ് കടകൾ അടച്ചുപൂട്ടിയത്.
കോവിഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ കർശന നടപടികൾ എടുക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി പറഞ്ഞു.