മനാമ: 2021 ലെ നാലാമത്തെ കോഡിനേഷൻ കൗൺസിൽ യോഗം ഇന്നലെ മനാമയിൽ നടന്നു. സതേൺ ഗവർണർ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ യോഗത്തിന് നേതൃത്വം നൽകി.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാനിംഗ്സ ആൻഡ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. ഷെയ്ഖ മുഫീസ് വിദ്യാഭ്യാസ മേഖലയിലെ സംവിധാനങ്ങളെ കുറിച്ചും ഭാവിയിലെ പദ്ധതികളെ കുറിച്ചും സംസാരിച്ചു.നഗര വികസനത്തിനാവശ്യമായ പദ്ധതികളെ കുറിച്ചുള്ള വിവരണം മുനിസിപ്പാലിറ്റിയും നഗര ആസൂത്രണ മന്ത്രാലയവും യോഗത്തത്തിൽ നൽകി.