മനാമ: ബഹ്‌റൈന്റെ മനുഷ്യാവകാശ നേട്ടങ്ങൾ പാർലമെൻറ്റിൽ ഉയർത്തികാട്ടണം എന്ന് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കർ ഫൗസിയ ബിന്ത് അബ്ദുല്ല സൈനാൽ പറഞ്ഞു. മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്തത്തിൽ നടക്കുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളെ കൂടുതൽ പുരോഗതിയിലേക്ക് എത്തിക്കണം എന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശം ഉറപ്പുവരുത്തുന്ന സംസ്കാരം ഉയർത്തികാട്ടുന്നതിനായി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തങ്ങളെയും സ്പീക്കർ പ്രശംസിച്ചു. സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് അസംബ്ലി മീറ്റിംഗുകൾ മെയ് മാസത്തിൽ ഓൺലൈൻ ആയി നടക്കും.