മനാമ: സ്വാതന്ത്ര്യത്തിൻറ 75ാം വാർഷികാഘോഷത്തിന് മുന്നോടിയായി വ്യത്യസ്ത ആശയങ്ങൾ സ്വീകരിക്കുന്നതിന് ബഹ്റൈൻ ഇന്ത്യൻ എംബസി വിവിധ അസോസിയേഷനുകളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിൻറ 50ാം വാർഷികാഘോഷം സംബന്ധിച്ചും ആലോചനകൾ നടന്നു. ഒാൺലൈനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും പെങ്കടുത്തു.