മനാമ: മദ്യപിച്ച് പോലീസ് സ്റ്റേഷനിൽ എത്തുകയും പോലീസ്‌കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത 20 വയസ് പ്രായമുള്ള ബഹ്‌റൈനി യുവാവിന് 12 മാസം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് സഹോദരന്റെ മുൻ ഭാര്യയ്ക്കും കുടുംബത്തിനും എതിരെ പരാതിയുമായാണ് ഇയാൾ ഹമദ് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പോലീസ് പരാതി കേൾക്കുന്നതിനിടയിൽ ഇയാൾ പെൺകുട്ടിയുടെ സഹോദരനെയും പോലീസ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പ്രതി മദ്യപിച്ചാണ് പോലീസ് സ്റ്റേഷനിൽ എത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥരെ അടക്കം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നുള്ളത് വ്യക്തമായതോടെ ഹൈ ക്രിമിനൽ കോർട്ട് ഇയാളെ കുറ്റവാളിയായി കണ്ടെത്തുകയും 12 മാസം തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.