മനാമ: ബഹറൈൻ അംബാസിഡറും യൂറോപ്യൻ യൂണിയനും നാറ്റോ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു കൂടിക്കാഴ്ച. യൂറോപ്യൻ പാർലമെന്റ് ഡെപ്യൂട്ടിമാർ, അറേബ്യൻ പെനിൻസുല രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രവാസി തൊഴിലാളികളെ കുറിച്ചും ,അതിർത്തി പ്രശ്നങ്ങളെ കുറിച്ചും ,ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഉള്ള പ്രശ്നങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്‌തു.
പ്രവാസി തൊഴിലാളികളുടെ സുരക്ഷയും അവാകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള നിയമനിർമ്മാണം വികസിപ്പിക്കാൻ ഗവൺമെന്റെ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഫ്ലെക്സിബിൾ വിസ നിയമം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും പ്രതിനിധിയായ ഡോ. ബഹിയ ജാവദ് അൽ-ജിഷി സംസാരിച്ചു. മനുഷ്യക്കടത്തിനെതിരെ പോരാടുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെയും ദേശിയ ഏജൻസികളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്‌തു.
തൊഴിലാളി ദിനം ബഹ്‌റൈൻ ആഘോഷിക്കുന്നുണ്ടെന്നും തൊഴിലാളികളോടുള്ള ബഹുമാന സൂചകമായി അന്ന് പൊതു അവധി ദിവസമാണെന്നും തൊഴിലാളി ദിനത്തിനോട് അനുബന്ധിച്ച് ഉയർന്ന ചോദ്യത്തിന് ബഹ്‌റൈൻ അംബാസഡർ മറുപടി നൽകി.പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നു വെന്ന് ഉറപ്പാക്കാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങൾ ചർച്ചയിൽ ശ്രദ്ധനേടി.