ജനീവ: കോവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യസംഘടന. വൈറസിനെ ഇന്ത്യ നിസ്സാര വൽക്കരിച്ചെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധനം ഗബ്രിയേസിസ് കുറ്റപ്പെടുത്തി.ഇന്ത്യയിൽ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ലോകത്തിന് തന്നെ ഉദാഹരണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൃത്യമായ പരിശോധനയും വാക്സിനേഷൻ സ്വീകരിക്കാൻ കാട്ടിയ വിമുഖതയുമാണ് ഇന്ത്യയിൽ മരണ സംഖ്യ ഉയരാൻ കാരണമായത്. ഇന്ത്യയുടെ അവസ്ഥയിൽ തനിക്ക് ആശങ്കയുള്ളതായും അദ്ദേഹം ജനീവയിൽ നടന്ന യോഗത്തിൽ പറഞ്ഞു.