50 ഓളം പ്രതിഭകളുടെ കലാ പ്രകടനങ്ങളുമായി എൻ ഇ സി റെമിറ്റ് ‘ടാലന്റ് കോൺടെസ്റ്റ്’; പ്രേക്ഷക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വിജയികളെ മെയ് 5 ന് പ്രഖ്യാപിക്കും

NEC REMIT

മനാമ: പ്രമുഖ ഓൺലൈൻ മണി എക്സ്ചേഞ്ച് സ്ഥാപനമായ എൻ‌ ഇ സി റെമിറ്റ് സംഘടിപ്പിച്ച ‘ടാലന്റ് കോൺടെസ്റ്റ്’ വിജയികളെ മെയ് 5 ന് പ്രഖ്യാപിക്കും. കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് 2 മിനിറ്റിൽ കൂടാത്ത കഴിവ് പ്രകടമാക്കുന്ന വീഡിയോ നിരവധി പേരായിരുന്നു ഏപ്രിൽ 19 നു മുൻപായി വാട്സാപ്പിലൂടെ അയച്ചത്. തുടർന്ന് തെരഞ്ഞെടുത്ത മികച്ച 50 വീഡിയോകൾ എൻ‌ ഇ സി റെമിറ്റ് ഫേസ്ബുക് പേജിൽ പോസ്റ്റുചെയ്തിരുന്നു. പേജിൽ‌ പോസ്റ്റുചെയ്‌ത വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാകും മെയ് 5 ന് വിജയികളെ തിരഞ്ഞെടുക്കുക. 1000 ഡോളർ 500 ഡോളർ 250 ഡോളർ എന്നീ ക്യാഷ് പ്രൈസുകൾ ആണ് വിജയികൾക്ക് ആയി നൽകുന്നത്.

കലാ പ്രകടനങ്ങൾ കണ്ടാസ്വദിക്കാനും ഇഷ്ടപ്പെട്ട മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി https://www.facebook.com/necremitbahrain/videos/ എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

https://www.facebook.com/necremitbahrain/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!