അനുഗ്രഹങ്ങളുടെ നറുനിലാവുമായി റമളാൻ – ഷിബു ബഷീർ എഴുതുന്നു

0001-402683920_20210427_003404_0000

പുണ്യങ്ങളുടെ അവസാനിക്കാത്ത കനിവുമായി കിനിഞ്ഞിറങ്ങി റമളാൻ സമാഗതമായി. വിശ്വാസികൾ ആനന്ദ തുന്ദിലരായി രാത്രികളെ സജീവമാക്കി പാപമോചന പ്രതീക്ഷയോടെ പ്രാർഥനകളിലാണ്. സ്വർഗ പ്രവേശം കൊതിച്ച് ഈ മാസം മുഴുവൻ സദ്കർമങ്ങളാൽ സജീവമാക്കുന്നു.
കോവിഡ് മഹാമാരി തീർത്ത വേദനയൂറും സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ മുന്നേറാൻ സാധിക്കണം. നഥാനിലേക്ക് കൂടുതൽ അടുത്തു കൊണ്ടു മാത്രമേ അതിന് കഴിയുകയുള്ളൂ. റമളാൻ വഴി ജീവിതത്തിലുണ്ടാകേണ്ടത് തഖ് വ (ദൈവ ഭക്തി)യാണ്. ഖുർആനുമായുള്ള ബന്ധം ശക്തമാക്കി ജീവിതത്തെ അല്ലാഹുവിൻറെ തൃപ്തിക്കനുസൃതമാക്കുക.
നോമ്പ് വഴി ലഭ്യമാകുന്ന അളവറ്റ അനുഗ്രഹങ്ങളും പ്രതിഫലങ്ങളും നേടിയെടുക്കാനായില്ലെങ്കിൽ നഷ്ടകാരികളുടെ കൂട്ടത്തിലാകും നമ്മുടെ സ്ഥാനം. സ്വർഗത്തിലേക്കുള്ള പാഥേയമാണ് റമദാൻ ഒരുക്കുന്നത്. സ്വർഗ കവാടങ്ങൾ മുഴുവനും തുറക്കപ്പെടുന്ന ഈ മാസത്തിൽ പശ്ചാത്തപിച്ചു മടങ്ങുന്ന സത്യവിശ്വാസികളുടെ കൂട്ടത്തിൽ നാഥൻ നമ്മെയേവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..
ആമീൻ..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!