മനാമ: മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനാചരണവുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു. മെയ് 1 ശനിയാഴ്ച രാജ്യത്ത് സാധാരണ അവധി ദിവസമായതിനാൽ തൊഴിലാളി ദിനത്തോടനുബന്ധിച്ച അവധി മെയ് രണ്ടിനായിരിക്കും. അന്നേ ദിവസം രാജ്യത്തെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിലൂടെ അറിയിച്ചു.
